കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്.
കൊച്ചി :പെരുമാതുറയും നെടുമങ്ങാടും മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂലായ് 10ഞായറാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇമാമുമാരായ പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ഇ.പി അബൂബക്കര്‍ ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍ എന്നിവര്‍ അറിയിച്ചു.