വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) എരുമേലി കൺവെൻഷൻ
എരുമേലി: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) എരുമേലി പഞ്ചായത്ത് കൺവൻഷൻ സിഐടിയു പഞ്ചായത്ത് കോ-ഓർഡിനേഷൻ കൺവീനർ പി.ജെ.മുരളി ഉദ്ഘാടനം ചെയ്തു.നാദിർഷാ പായിപ്പാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ . യൂണിയൻ ജില്ലാ ജോ. സെക്രട്ടറി എം.എ.റിബിൻ ഷാ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷുഹൈബ് മേലേവീട്ടിൽ (പ്രസിഡണ്ട്) രാജമ്മ മണി (വൈസ് പ്രസിഡണ്ട്) നാദിർഷാ (സെക്രട്ടറി) അബ്ദുൾ കരീം (ജോ. സെക്രട്ടറി) അഷറഫ് സി.ഇ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.