എരുമേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എരുമേലി :എരുമേലി ഭാരത് പെട്രോൾ പമ്പിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചു ,അപകടത്തിൻ പ്ലാച്ചേരി സ്വദേശി മരിച്ചു .ബുധനാഴ്ച രാത്രി 9 .15 നാണ് അപകടം സംഭവിച്ചത് .റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് യാത്ര ചെയ്തിരുന്ന ഇന്നോവയും പ്ലാച്ചേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് .ഒരാൾ മരണപ്പെട്ടതായി അറിയുന്നു .സഹയാത്രികന്റെ പരിക്കും ഗുരുതരമാണ്.ഇവരെ കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിൽ കൊണ്ടുപോയി . ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പെട്ടത്