എരുമേലിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
എരുമേലി : എരുമേലിയിൽ സ്കൂൾ
പരിസരം കേന്ദ്രീകരിച്ച് വിൽപ്പന
നടത്തിയ നിരോധിത പുകയില
ഉത്പന്നങ്ങൾ പിടികൂടി. എരുമേലി
ടൗണിലെ കടയിൽ നിന്നാണ്
നിരോധിത പുകയില ഉത്പന്നങ്ങൾ
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി
വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എരുമേലി
കൊല്ലമുള വീട്ടിൽ ശശിധരനെ ജില്ലാ
പൊലീസ് മേധാവി ഡി.ശില്പയുടെ ലഹരി
വിരുദ്ധ സ്ക്വാഡ് പിടികൂടി. ഇയാളുടെ
കടയിൽ നിന്ന് 520 പാക്കറ്റ് നിരോധിത
പുകയില ഉത്പന്നങ്ങളും പൊലീസ്
സംഘം പിടിച്ചെടുത്തു.
പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും
യുവാക്കൾക്കും വൻ തോതിൽ നിരോധിത
പുകയില ഉത്പന്നങ്ങൾ വിൽപ്പന
നടത്തുന്നതായി പൊലീസ് സംഘത്തിന്
രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ
തുടർന്ന് പൊലീസ് സംഘം പ്രദേശം
കേന്ദ്രീകരിച്ച് ദിവസങ്ങളായി നിരീക്ഷണം
നടത്തി വരികയായിരുന്നു.ഇയാൾക്കെതിരെ ജ്യൂവനൽ ആക്ട് പ്രകാരം കേസെടുത്തു