ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നാളെ
‘ ബോധവൽക്കരണ ക്ലാസ് –
മുരിക്കുംവയൽ: വനിതാ – ശിശു വികസന വകുപ്പിൻ്റെയും ഒ.ആർ.സി യുടെയും ലഹരിവിരുദ്ധ ക്ലബ്ബിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് 30/06/2022 വ്യാഴം രാവിലെ 10 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു .പി .റ്റി.എ പ്രസിഡൻറ് സിജു കൈതമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം വാർഡ് മെമ്പർ .കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യും.ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൾ ഇൻചാർജ് രാജേഷ് ‘M P, ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ ഇൻചാർജ് റഫീഖ്പി .എ, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ V Kപുഷ്പകുമാരി ,സ്കൂൾ കൗൺസിലർ റാണിമോൾ മാത്യൂ എന്നിവർ ആശംസകൾ അർപ്പിക്കും. സൈക്കോളജിസ്റ്റ് ശ്രീമതി നീനു മോൾ (women and child Care Homes,WCH, Kottayam) ,ശ്രീമതി നയന (സിവിൽ എക്സൈസ് ഓഫീസർ ,എരുമേലി ) എന്നിവർ ക്ലാസ് നയിക്കും