പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം:പ്രായപൂർത്തിയാകാത്ത പ്ലസ് 2 വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര സ്വദേശിയായ രൂക്മേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് മുണ്ടക്കയം സി.ഐ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള പരിചയം പ്രണയവും ഒടുവിൽ പീഡനവുമായി മാറുകയായിരുന്നു