മുണ്ടക്കയത്ത് ചെക്ക് ഡാമിന് ഉള്ളിൽ മൃതദേഹം കണ്ടെത്തി
മുണ്ടക്കയം: ചാച്ചികവല ചെക്ക് ഡാമിൽ മധ്യവയസ്കനന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിനു മുകൾ ഭാഗത്തായി ഒരാൾ വെള്ളത്തിൽ മുങ്ങുന്നതുകണ്ടതായി ചിലർ അറിയിക്കുകയും, തുടർന്ന് മുണ്ടക്കയം പോലീസും, നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽനിന്നും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല