മുണ്ടക്കയം ചാച്ചിക്കവല ചെക്ക് ഡാമിൽ യുവാവ് ഒഴുക്കിൽ പെട്ടതായി അഭ്യൂഹം
(പ്രതീകൽമക ചിത്രം )
മുണ്ടക്കയം: ചാച്ചിക്കവല ചെക്ക് ഡാമിൽ യുവാവ് ഒഴുക്കിൽ പെട്ടതായി അഭ്യൂഹം. ഡാമിൽ ഒഴുക്കിപ്പെട്ടായാൾ കയ്യുയർത്തി രക്ഷിക്കണമെന്ന് നിലവിളിക്കുന്നതായി കണ്ടെന്നുള്ള പ്രചാരണത്തെ തുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തുവാൻ ആയില്ല
ഇരുട്ടും തിരച്ചിലിന് തടസ്സമായി. ഡാമിൽ മീൻ പിടിക്കുവാൻ പുറത്തു നിന്നുള്ള ആളുകളും എത്തുന്നുണ്ട്
അത് കൊണ്ട് തന്നെ ആരാണ് അപകടത്തിൽ പെട്ടതെന്നു അറിവായിട്ടില്ല
(പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വാർത്ത )