ഫാമിൻ്റെ മറവിൽ നിരോധിത പുകയില ലഹരി ഉല്പന്ന കേന്ദ്രം പിടികൂടി
ഫാമിൻ്റെ മറവിൽ നിരോധിത പുകയില ലഹരി ഉല്പന്ന കേന്ദ്രം പിടികൂടി.
കോട്ടയം: കുറവിലങ്ങാട് നടന്ന റെയ്ഡിൽ പിടികൂടിയത് 2250 കിലോ ഹാൻസും, 100 കിലോയോളം പായ്ക്കറ്റിലാക്കാനുള്ള പൊടിയും
അതിരംമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.
കോട്ടയം കുറവിലങ്ങാട് കാളിയാർ തോട്ടം ഭാഗത്ത് പുരയിടം വാടകക്ക് എടുത്താണ് കന്നുകാലി ഫാമിൻ്റെ മറവിൽ ഇവർ വൻ ലഹരി നിർമ്മാണ വിതരണ കേന്ദ്രം നടത്തിവന്നിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളും, നിർമ്മാണ സാമഗ്രികളുമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.