കാഞ്ഞിരപ്പള്ളിയിൽ കെ എസ് ഇ ബി യുടെ കളക്ഷൻ സെൻറ്റർ ആരംഭിക്കണം
കാഞ്ഞിരപ്പള്ളി : കെ എസ് ഇ ബി യുടെ കളക്ഷൻ സെൻറ്റർ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ആരoഭിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി ആവശ്യപ്പെട്ടു.
പുത്തനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കെ എസ് ഇ ബി മേജർ സെക്ഷൻ ഓഫീസ് മണ്ണാറക്കയത്തേക്ക് മാറ്റിയതോടെ വൈദുതിചാർജ് അടയ്ക്കക്കാൻ ഓട്ടോ പിടിച്ച് പോകേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. സിവിൽ സ്റ്റേഷനിൽ റെയിൽവേ കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കൗണ്ടർ പ്രവർത്തിച്ചാൽ ഉപഭോക്തതാക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് യോഗം ചൂണ്ടികാട്ടി . ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി എസ് സലേഷ് വടക്കേടത്ത്, വി പി ഷിഹാബുദീൻ വാളിക്കൽ, സത്താർ കൊരട്ടി പറമ്പിൽ , , അഡ്വ: എം എ റിബിൻ ഷാ എന്നിവർ പ്രസംഗിച്ചു.