എൽ.ഡി.എഫ് ജില്ലാ സംഗമം വിജയിപ്പിക്കും. ഐ.എൻ.എൽ
കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ജനക്കീയ സർക്കാരിനെ അട്ടിമറിക്കാൻ മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് യു.ഡി.എഫ് നടത്തുന്നസമര ആഭാസങ്ങൾ ക്കെതിരിലും, കേരള ജനതയുടെ അഭിമാനമായമുഖ്യ മന്ത്രിയെ ക്രി മിനൽ മാഫിയ സംഘത്തെ കൊണ്ട് അപായപെടുത്താനുള്ള ശ്രമങ്ങൾ ക്കെതിരിലും എൽ.ഡി.എഫ് ജില്ലാ കമ്മറ്റി ഈ മാസം 28 ന് കോട്ടയംതിരുനക്കര മൈതാനത്ത് നടത്തുന്ന ബഹുജന സംഗമം വിജയിപ്പിക്കാൻ ഐ.എൻ.എൽ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജിയാഷ് കെരിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ
ജില്ലാ ജന: സെക്രട്ടറി
റഫീക്ക് പട്ടരു പറമ്പിൽ
മുഖ്യപ്രഭാഷണം നടത്തി. സീനിയർ സെക്രട്ടറി കോട്ടയം സിദ്ധിഖ് സ്വാഗതം പറഞ്ഞു.ഡോ:കെ ബേനസീർ , പി.റ്റി ഷാജി,അഡ്വ: പി.ജെ നിയാസ്, അഡ്വ:ഷൈല ആസാദ്, റസാഖ് കാഞ്ഞിരപ്പള്ളി,കുഞ്ഞുമോൻ എബ്രഹാം,കുഞ്ഞുമുഹമ്മദ് നാല് പുറ, നവാസ് ചൂടു കാട്,മുഹമ്മദ് സിയ, അബ്ദുള്ള കോട്ടയം,
കെ.എസ്. മാഹീൻ, ഹസൻ കുഞ്ഞ് വൈ ക്കം, കെ.ഇ സുബൈർ, യുസുഫ്ഐഡിയൽ , നിജാസ്എരുമേലി,നൗഫൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.