സി ഐ ടി യു നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി
കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിനു പിൻതുണ പ്രഖ്യാപിച്ച് സി ഐ ടി യു നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി.
കാഞ്ഞിരപള്ളി യിൽ പ്രകടനത്തിനു ശേഷം ചേർന്ന യോഗം സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു. ജില്ലാ ജോയിൻറ്റ് സെക്രട്ടറി വി പി ഇ സ് മായിൽ, പി കെ നസീർ , കെ എൻ ദാമോദരൻ, കെ എസ് ഷാനവാസ്, കെ എം അഷറഫ്, കെ ജെ ചാക്കോ എന്നിവർ സംസാരിച്ചു
റാലിക്കു ശേഷം കൂട്ടിക്കലിൽ നടന്ന യോഗം സി ഐ ടി യു ജില്ലാ ജോയിൻറ്റ് സെക്രട്ടറി വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. എം എസ് മണിയൻ, ശശി ചന്ദ്രൻ ,പി എസ് സജിമോൻ ,പി കെ സണ്ണി എന്നിവർ സംസാരിച്ചു.