പി എസ് സി ഹെല്പ്ന വോത്ഥാന നായകർ

 

*കേരള നവോത്ഥാന നായകർ*

🔸കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവായി കണക്കാക്കുന്നത് വൈകുണ്ഡ സ്വാമികളെയാണ്

🔸വൈകുണ്ഡസ്വാമികൾ ജനിച്ചത് കന്യാകുമാരിയിലെ ശാസ്താം കോയിലിലാണ്

🔸അയിത്തത്തിനെതിരെ പൊതു കിണറുകൾ കുഴിച്ച് വെല്ലുവിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു വൈകുണ്ഠസ്വാമികൾ

🔸വൈകുണ്ഡസ്വാമികളാണ് സമപന്തിഭോജനം സംഘടിപ്പിച്ചത്

🔸 മേൽമുണ്ട് ധരിക്കൽ നിരോധനത്തിനെതിരെയും ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെയും പ്രതികരിക്കാൻ വൈകുണ്ഡ സ്വാമികൾ സ്ഥാപിച്ച സംഘടനയാണ് സമത്വ സമാജം

🔸ചാന്നാർ ലഹളയ്ക്ക് പ്രചോദനമേകിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു വൈകുണ്ഡസ്വാമികൾ

🔸’വേല ചെയ്താൽ കൂലി കിട്ടണം’ എന്നത് – വൈകുണ്ഡസ്വാമികളുടെ വാക്കുകളാണ്

🔸ബ്രിട്ടീഷ് ഭരണത്തെ വൈകുണ്ഡസ്വാമികൾ വിശേഷിപ്പിച്ചത് വെൺനീചഭരണം എന്നാണ്

🔸ചട്ടമ്പിസ്വാമികൾ ജനിച്ചത് തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയിലാണ്

🔸 കൊല്ലം ജില്ലയിലെ പന്മനയിലാണ് ചട്ടമ്പിസ്വാമികൾ സമാധിയായത്

🔸ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് അയ്യപ്പൻ എന്നാണ്

🔸അധസ്ഥിതർക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അനുവദിക്കണമെന്ന് വാദിച്ച
പരിഷ്കർത്താവായിരുന്നു ചട്ടമ്പിസ്വാമികൾ

🔸 സമൂഹത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തെ എതിർക്കുകയും അധസ്ഥിതരോടൊപ്പം മിശ്രഭോജനം സംഘടിപ്പിക്കുകയും ചെയ്ത നവോത്ഥാനനായകനായിരുന്നു ചട്ടമ്പിസ്വാമികൾ

🔸ചട്ടമ്പിസ്വാമികൾ രചിച്ച കൃതികളാണ്
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നിവ

🔸”വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകു” എന്ന് പറഞ്ഞത് ചട്ടമ്പിസ്വാമികളാണ്

🔸കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ശ്രീനാരായണ ഗുരുവാണ്

🔸ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളിലൂടെയും, വ്യവസായ ശാലകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ജോലി നൽകാൻ നിർദ്ദേശിച്ചുകൊണ്ടും സാമൂഹിക മാറ്റത്തിന് ശ്രമിച്ച നവോത്ഥാന നായകനായിരുന്നു ഗുരു

🔸പുളികുടി, തിരണ്ടു കല്യാണം, താലികെട്ടു കല്യാണം എന്നീ ദുരാചാരങ്ങൾക്കെതിരെ പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു

🔸1903ലാണ് ശ്രീനാരായണ ധർമ്മ പരിപാലന യോഗം(SNDP) രൂപീകരിച്ചത്

🔸ശ്രീനാരായണ ഗുരുവിന്റെ പ്രധാന കൃതികളാണ് ആത്മോപദേശ ശതകം, ദർശനമാല, ദൈവദശകം എന്നിവ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page