റ്റീ ആര് ആന്‍ഡ് റ്റി എസ്റ്റേറ്റ് ഇ ഡി കെ യില്‍ പശുകിടാവിനെ ആക്രമിച്ചു കൊന്നു.പുലിയെന്ന് സംശയം..?
റ്റീ ആര് ആന്‍ഡ് റ്റി എസ്റ്റേറ്റ് ഇ ഡി കെ യില്‍
പശുകിടാവിനെ ആക്രമിച്ചു കൊന്നു.പുലിയെന്ന് സംശയം..?
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ഈസ്റ്റ് റ്റീ ആര് ആന്‍ഡ് റ്റീ എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണമെന്ന് സംശയം. ഇ ഡി കെ ഡിവിഷനില്‍ പശുകിടാവിനെ ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം.ഇ ഡി കെ വലിയപാറ ജോമോന്റെ ലയത്തിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.രണ്ടുമാസം മുമ്പും ഇതേ തൊഴുത്തില്ഡ നിന്നും പശുകിടാവിനെ പുലിപിടിച്ചിരുന്നു.അതേ സമയം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തോട്ടം മേഖലയില്‍ വീണ്ടും പുലിപ്പേടി ശകതമാകുകയാണ്. വനംവകുപ്പ് വിവിധ സ്ഥലങ്ങളില്‍ കൂടുസ്ഥാപിച്ചെങ്കിലും ഇതുവരെ ഒരു മൃഗങ്ങളെയും പിടികൂടാനായിട്ടില്ല