രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോട്ടയത്തും സംഘർഷം
രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോട്ടയത്തും സംഘർഷം
കോട്ടയം:രാഹുൽ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
ഗാന്ധി സ്ക്വയറിൽ നിന്നും സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം.
പ്രകടനം ടൗൺ പരിസരത്ത് ഇടത് അനുകൂലികൾ മാർച്ച് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് അടക്കമുള്ള നേതാക്കൾക്ക് പരിക്കേറ്റു.
പോലീസ് പ്രകടനം തുടരാനനുവദിക്കാഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായിഇപ്പോൾ .ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്
റോഡിൻ്റെ മറുഭാഗത്ത് ഭാഗത്ത് സിപിഎം പ്രവർത്തകർ നിലയുറപ്പിച്ചിച്ചിട്ടുണ്ട്
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് മുഖത്ത് പരിക്കേറ്റു.
കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലം പള്ളിയുടെ തല പൊട്ടി.പ്രവർത്തകർ സിപിഎം ഫ്ലക്സുകൾ തകർത്തു. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്