ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം വരുന്നു
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’ വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. പൊലീസ് വേഷത്തിലെത്തി ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നിവിൻ പോളി നടത്തിയത്. ഒരു പൊലീസുകാരന്റെ ജിവിതം എങ്ങനെയാണെന്നതിന്റെ നേർകാഴ്ച കൂടിയായിരുന്നു ചിത്രം.
ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം വരുന്നുവെന്ന വാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.