ആരോഗ്യ ഫിഷറീസ് വകുപ്പിന്റെയും ഫുഡ് സേഫ്റ്റി അധികൃതരുടെയും നേതൃത്വത്തിൽ
പഴകിയ മത്സ്യങ്ങൾ പിടികൂടി
മുണ്ടക്കയം: ആരോഗ്യ ഫിഷറീസ് വകുപ്പിന്റെയും ഫുഡ് സേഫ്റ്റി അധികൃതരുടെയും നേതൃത്വത്തിൽ മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങളിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 88 കിലോ പഴയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
മുണ്ടക്കയത്ത് ഏഴ് കടകളിലും എരുമേലിയിൽ ആറ് കടകളിലും ആണ് പരിശോധന നടന്നത്.
65 കിലോ പഴകിയ മത്സ്യം മുണ്ടക്കയത്ത് നിന്നും, 23 കിലോ മത്സ്യം എരുമേലിയിൽ നിന്നുമാണ് പിടികൂടിയത്.ഇവയെല്ലാം പിടിച്ചെടുത്തു നശിപ്പിച്ചു.
എരുമേലിയിൽ മൂന്നു കടകൾക്കും, മുണ്ടക്കയത്ത് അഞ്ചു കടകൾക്കും നോട്ടീസ് നൽകി.