വില്ലേജ് ഓഫീസിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാളെ റിമാൻഡ് ചെയ്തു
മുണ്ടക്കയം: വിവരാവകാശ പ്രവർത്തകൻ ചമഞ്ഞു വില്ലേജ് ഓഫീസിൽ കയറി ജീവനക്കാരെ ഭീഷണി പെടുത്തുകയും, ഓഫീസിൽ സംഘർഷമുണ്ടാക്കുകയും ചെയ്ത പുഞ്ചവയൽ ആമ്പടിപുരയിൽ രാമചന്ദ്രൻ നായർ (65) നെയാണ് കാഞ്ഞിരപ്പള്ളി കോടതി 14 ദിവ സത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ഇയാൾ കഴിഞ്ഞ ദിവസം മുണ്ടക്കയം, അമരാവതിയിലെ വില്ലേജ് ഓഫീസിലെത്തി ജീവനക്കാരോട് അപമര്യാദയായി പെരുമാറുക
യും കൃത്യനിർവഹണത്തിനു തടസമുണ്ടാ ക്കുകയും ജീവനക്കാരെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നുമുളള പരാതിയിലാണ് കാഞ്ഞിരപ്പളളി ഡി. വൈ. എസ്. പി. സി. ബാബുകുട്ടൻ അറസ്റ്റ് ചെയ്തത്.
വിവിധ സർക്കാർ ഓഫീസുകളിൽ രേഖകൾ ആവശ്യപ്പെടുകയും അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കലും പതിവായിരുന്നു.
അമരാവതി വില്ലേജ് ഓഫീസിൽ നിന്നും നൽകിയ വിവരാവകാശരേഖ രാമചന്ദ്രൻ ആവശ്യപ്പെട്ട രൂപത്തിൽ നൽകാത്തതാണ്പ്ര കോപനത്തിന് കരണമെന്ന് ജീവനക്കാർ പറയുന്നത്