എസ് ഡി പി ഐ പതാക ദിനചാരണവും ബ്രാഞ്ചുകളുടെ പ്രഖ്യാപനവും നടത്തി.
മുണ്ടക്കയം: എസ് ഡി പി ഐ മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ദിനചാരണവും ബ്രാഞ്ചുകളുടെ പ്രഖ്യാപനവും നടത്തി.
മുണ്ടക്കയം ,വരിക്കാനി പുത്തൻചന്ത, പുഞ്ചവയൽ, വണ്ടൻപതാൽ ഈസ്റ്റ്, വണ്ടൻപതാൽ, വേലനിലം ബ്രാഞ്ചുകളിൽ പതാക ഉയർത്തി മധുരവിതരണം നടത്തി. പുതിയതായി രൂപീകരിച്ച വേലനിലം, വണ്ടൻപതാൽ ഈസ്റ്റ്, അമരാവതി ബ്രാഞ്ചുകളുടെ പ്രഖ്യാപനം എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് നവാസ് പുഞ്ചവയൽ നടത്തി. എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് മുണ്ടക്കയം, കമ്മറ്റിയംഗം ഷെഫീഖ്, മുണ്ടക്കയം എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി സുഹൈൽ പുത്തൻ ചന്ത , ജോയിന്റ് സെക്രട്ടറി നിസാം നെടുംപച്ചയിൽ,ട്രഷർ സുഹൈൽ വണ്ടൻ പതാൽ, കമ്മറ്റി അംഗങ്ങളായ നവാസ് തോപ്പിൽ, ഷിയാസ് എൻ ആർ എന്നിവർ ബ്രാഞ്ച് പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു