ഡിവൈഎഫ്ഐ മണിമല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥയും,യുവജന പ്രതിരോധവും സംഘടിപ്പിച്ചു
മണിമല:ആർഎസ്എസ് ഗൂഢാലോചനയ്ക്ക് മുന്നിൽ കേരളം കീഴടങ്ങില്ല,മതേതര സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല,
കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക,സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക
എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ മണിമല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥയും,യുവജന പ്രതിരോധവും സംഘടിപ്പിച്ചു. കരിക്കാട്ടൂർ നിന്ന് ആരംഭിച്ച പ്രചരണ ജാഥ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. തുടർന്ന് കരിക്കാട്ടൂർ സെൻ്റർ, മുക്കട, ആലയംകവല, പൊന്തൻപുഴ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അജ്മൽ എം.എസ്, വൈസ് ക്യാപ്റ്റൻ ബിബിൻ സി.ജെ,സച്ചിൻ ശശി, സ്കറിയ ചെറിയാൻ, രതീഷ് മുക്കട എന്നിവർ സംസാരിച്ചു. തുടർന്ന് പൊന്തൻപുഴയിൽ നിന്ന് ആരംഭിച്ച യുവജന റാലിക്ക് ശേഷം മേലേക്കവലയിൽ നടന്ന യുവജന പ്രതിരോധ സദസ്
ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം കെ.ആർ.അമീർ ഖാൻ
ഉദ്ഘാടനം ചെയ്തു. സിപിഐ (എം )ലോക്കൽ സെക്രട്ടറി ജി.സുജിത്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എം.എസ്.അജ്മൽ, ടി അഭിലാഷ് കുമാർ, കെ.സദാനന്ദൻ,ടി.എ.അഭിലാഷ്, റോബിൻസൺ,അനൂപ്.കെ.ബാലൻ, ജയ്സൺ പി സണ്ണി, അനന്തു കെ ലാൽ, മഹേഷ്, പ്രബിൻ പ്രസാദ്, ബിബിൻരാജ് എന്നിവർ പ്രസംഗിച്ചു.മേഖല പ്രസിഡണ്ട് ബിബിൻ സി.ജെ. അദ്ധ്യക്ഷനായി.