ഡി വൈ എഫ് ഐ മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജന റാലി സംഘടിപ്പിച്ചു
മുണ്ടക്കയം:മത നിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയര്‍ത്തി ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജന റാലി സംഘടിപ്പിച്ചു.
ആര് എസ് എസ് ഗൂഡാലോചനയ്ക്കു മുന്പില് കേരളം കീഴടങ്ങില്ല .മത നിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ്സ്, ലീഗ് , ബി ജെ പി കലാപം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്ന യുവജന റാലി. ഡി വൈ എഫ് ഐ മുണ്ടക്കയം സൗത്ത് മേഖലാ സെക്രട്ടറി ജിതിന് എം ജയന് ജാഥ ക്യാപ്റ്റനും, അപര്‍ണ രതീഷ് വൈസ് ക്യാപ്റ്റനുമായിരുന്നു. തുടര്‍ന്ന് പുഞ്ചവയല്‍ ടൗണില്‍ വച്ച് നടന്ന സമാപന സമ്മേളനം ഡി വൈ ഫ് ഐ ജില്ലാ കമ്മിറ്റി അംഗം് റിബിന് ഷാ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കല്‍ സെക്രട്ടറി റജീന റഫീഖ്,പ്രദീപ്,ജി അനൂപ്, തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ ഭാരവാഹികമായ അശോകന് , അനന്ദു, ബിബിന്‍, കണ്ണന്, അമല്‍ , രതീഷ് , ജിനോ , അഖില്‍ , അജ്മല്‍ , ജെഫിന് വി.ജെ തുടങ്ങിയവര്‍ നേതൃത്തം നല്കി.