ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി. യുവാവ് അറസ്റ്റിൽ
കോട്ടയം∙ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെ(37) ആണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 8.30നാണു സംഭവം. യൂട്യൂബ് ചാനലിനു വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്നു യുവാവ് പൊലീസിനോടു പറഞ്ഞു.
ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി തോമസിനെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു.