പി എസ് സി കോർണർ:കേരളത്തിലെ പ്രധാന നദികൾ പല ചോദ്യങ്ങൾ ഒരു ഉത്തരം
കേരളത്തിലെ പ്രധാന നദികൾ പല ചോദ്യങ്ങൾ ഒരു ഉത്തരം
1) കേരളത്തിലെ രണ്ടാമത്തെ വലിയ നദി?
2) ആനമലയിൽ ഉൽഭവിക്കുന്ന നദി?
3) പാലക്കാട് മലപ്പുറം തൃശൂർ എന്ന് ജില്ലയിലൂടെ ഒഴുകുന്ന നദി?
4)പൊന്നാനി പുഴ എന്നറിയപ്പെടുന്ന നദി?
4) തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ച നദി?
5) നിളാ എന്നറിയപ്പെടുന്ന നദി?
6) പ്രാചീനകാലത്തെ പേരാർ എന്നറിയപ്പെടുന്ന നദി ?
7) കണ്ണാടിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ, കൽപ്പാത്തിപ്പുഴ, എന്നീ പോഷകനദികളുള്ള പ്രധാന നദി?
8) മാമാങ്കം നടന്നിരുന്ന നദീതീരം?
9) മിനി പമ്പ യുമായി ബന്ധപ്പെട്ടിരിക്കുന്ന നദി?
*ഭാരതപ്പുഴ*
__/___/_
10)സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
11)കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
12)കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
13) ചൂർണി എന്ന അർഥ ശാസ്ത്രത്തിൽ പരാമർശിക്കുന്ന നദി?
14)ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി?
15) മുല്ലയാർ, മുതിരപ്പുഴ, പെരിഞ്ചാകുട്ടി പുഴ, പെരുതുറയാർ, കട്ടപ്പനയാർ, ചെറുതോണി യാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
16) മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
17) ആലുവ പുഴ , കാലാടി പ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
18) ഇടുക്കി എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി?
19) വേമ്പനാട്ടുകായൽ ഏത് നദിയുടെ പതന സ്ഥാനം ആണ്?
20)ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി?
21)പള്ളിവാസൽ,ചെങ്കുളം, പന്നിയാർ, നേര്യമംഗലം, ലോവർ പെരിയാർ എന്നീ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി?
22)തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ്?
23) കേരളത്തിലെ ഏറ്റവും വലിയ നദി?
*പെരിയാർ നദി*
*______*
24) കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?
25) അഗസ്ത്യ മലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
26) കല്ലാർ, കരവലിയാർ എന്നീ നദികൾ ഏത് നദിയുടെ പോഷകനദിയാണ്?
27) ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്?
*നെയ്യാർ*
_[_[__[_
28) കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
29) ഇളമ്പലേരി കുന്നിൽ നിന്ന് ഉപയോഗിക്കുന്ന നദി?
30) കല്ലായിപ്പുഴ, ബേപ്പൂർ പുഴ , ചൂലികാ നദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
31) ബേപ്പൂര് വെച്ച അറബിക്കടലിലേക്ക് ചേരുന്ന നദി?
32) കേരളത്തിലെ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ നദീതീരം?
33) കേരളത്തിൽ മലിനീകരണം ഏറ്റവും കൂടിയ നദി?
*ചാലിയാർ പുഴ*
*_______*
34) കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?
35)ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി?
36) ആതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, എന്നീ വെള്ളച്ചാട്ടങ്ങളുടെ സ്ഥിതി ചെയ്യുന്ന നദി?
37) കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
38) പെരിയാറിലേക്ക് പതിക്കുന്ന കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?
39)ഇലന്തി കരയിൽ വെച്ച് പെരിയാറിലേക്ക് ചേരുന്ന നദി?
*ചാലക്കുടിപ്പുഴ*