വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച ശേഷം സ്വർണ്ണവുമായി മുങ്ങുന്ന തട്ടിപ്പ് വീരൻ പിടിയിൽ
തൃശൂർ: വിവാഹ തട്ടിപ്പുവീരൻ പോലീസിന്റെ പിടിയിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് ശശി (35)യാണ് പിടിയിലായത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ വഞ്ചിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി, പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ലാൽകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.