പരിചയമില്ലാത്ത വീഡിയോകോൾ എടുക്കരുത്. മുട്ടൻ പണികിട്ടും മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം :വാട്ട്സ് ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്.
വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ പെരുകുകയാണെന്നും അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
അശ്ലീല വീഡിയോ ചിത്രീകരിച്ച് വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് വീഡിയോ കോള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.