പി എസ് സി പരീക്ഷക്ക്‌ തയാറെടുക്കാം

 

വിറ്റാമിനുകൾ

» വിറ്റാമിനുകൾ ‘കോ -എൻസൈ’മുകൾ എന്നും അറിയപ്പെടുന്നു.

» ‘വിറ്റാമിൻ’ എന്ന പേര് നൽകിയത്
കാസിമിർ ഫങ്ക് ആണ്.

» ആകെ 13 വിറ്റാമിനുകളാണ് ഉള്ളത്.

» ഇതിൽ വിറ്റാമിൻ A, C, D, E, K എന്നിവയും B യുടെ വിഭാഗങ്ങളായി B1, B2, B3, B5, B6, B7, B9, B12 എന്നിവയും ഉൾപ്പെടും.

» ഇതിൽ വിറ്റാമിൻ B, C എന്നിവ ജലത്തിൽ ലയിക്കുന്നവയാണ്.

» എന്നാൽ വിറ്റാമിൻ A, D, E, K എന്നിവ കൊഴുപ്പിൽ ലയിക്കുന്നവയാണ്.

വിറ്റാമിനുകളും അവയുടെ രാസനാമങ്ങളും!

● വിറ്റാമിൻ എ – റെറ്റിനോൾ

● വിറ്റാമിൻ B1 – തയാമിൻ

● വിറ്റാമിൻ B2 – റൈബോഫ്ലാവിൻ

● വിറ്റാമിൻ B3 – നിയാസിൻ/ നിക്കോട്ടിനിക് ആസിഡ്

● വിറ്റാമിൻ B5 – പാൻ്റോതെനിക് ആസിഡ്

● വിറ്റാമിൻ B6 – പിരിഡോക്സിൻ

● വിറ്റാമിൻ B7- ബയോട്ടിൻ

● വിറ്റാമിൻ B9 – ഫോളിക് ആസിഡ്

● വിറ്റാമിൻ B12 – സയനോ കൊബാലമിൻ

● വിറ്റാമിൻ സി – അസ്കോർബിക് ആസിഡ്

● വിറ്റാമിൻ ഡി – കാത്സിഫെറോൾ

● വിറ്റാമിൻ ഇ – ടോക്കോഫെറോൾ

● വിറ്റാമിൻ കെ – ഫില്ലോക്വിനോൺ

» കാഴ്ചശക്തിക്ക് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ എ

» കരളിൽ സ്റ്റോർ ചെയ്യപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ എ

» ഏത് വിറ്റാമിൻ്റെ കുറവ് കൊണ്ടാണ് മുതിർന്നവരിൽ നിശാന്തതയും കുട്ടികളിൽ സിറോഫ്താൽമിയയും കാണപ്പെടുന്നത്?
വിറ്റാമിൻ എ

» വിറ്റാമിൻ എ ശരീരത്തിലെത്തുന്നത് ഏതു രൂപത്തിലാണ്?
ബീറ്റാകരോട്ടിൻ

» തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ B1- തയാമിൻ

» കാർബോഹൈഡ്രേറ്റ്നെ ഊർജം ആക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B1

» ഏത് വിറ്റാമിൻ കുറവ് കൊണ്ടാണ് ബെറിബെറി രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ B1

» പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ?
വിറ്റാമിൻ B2 (റൈബോഫ്ലാവിൻ)

» സൂര്യപ്രകാശത്തിൻ്റെ സാനിധ്യത്തിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ B2

» ഏത് വിറ്റാമിന്റെ കുറവുമൂലമാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്?
വിറ്റാമിൻ B2

» ആൻറി പെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ B3

» മോണയെയും ത്വക്കിനെയും ബാധിക്കുന്ന പെല്ലഗ്ര രോഗം ഏത് വിറ്റാമിൻ കുറവ് മൂലമാണ് ഉണ്ടാകുന്നത്?
വിറ്റാമിൻ B3

» ഏത് വിറ്റാമിൻ്റെ കുറവ് മൂലമാണ് പരസ്തേഷ്യ രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ B5

» ഉറക്കമില്ലായ്മ ഉത്ക്കണ്ഠ എന്നിവയ്ക്ക് കാരണം ഏത് വിറ്റാമിൻ്റെ കുറവാണ്?
വിറ്റാമിൻ B6

» മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B7 (ബയോട്ടിൻ)

» ഗർഭിണികൾക്ക് ആവശ്യമായിട്ടുള്ള വിറ്റാമിൻ?
വിറ്റാമിൻ B9

» അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ B9

» ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് വിളർച്ച വരുന്നത്?
വിറ്റാമിൻ B9

» ശരീരത്തിൽ ഇരുമ്പിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» കൊബാൾട്ട് (Co) അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B12

» ‘പെർണീഷ്യസ് അനീമിയ’ ഏത് വിറ്റാമിൻ്റെ കുറവു മൂലമാണ്?
വിറ്റാമിൻ B12

» ഫ്രഷ്ഫ്രൂട്ട് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ സി

» ആസിഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ സി

» മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» കൃത്രിമമായി നിർമിച്ചെടുത്ത ആദ്യ വിറ്റാമിൻ?
വിറ്റാമിൻ സി

» മൂത്രത്തിലൂടെ നഷ്ടമാകുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് ‘സ്കർവി’ രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ സി

» ‘സൺഷൈൻ വിറ്റാമിൻ’ (Sun Shine Vitamin) എന്നറിയപ്പെടുന്നത്?
വിറ്റാമിൻ ഡി

» ശരീരത്തിൽ കാത്സ്യത്തിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഡി

» സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഡി

» വിറ്റാമിൻ ഡി യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
റിക്കറ്റ്സ് (കണ)

» വിറ്റാമിൻ ഡി യുടെ കുറവ് മൂലം മുതിർന്നവരിലും ഉണ്ടാകുന്ന രോഗം?
ഒസ്റ്റിയോമലാസിയ

» ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ
വിറ്റാമിൻ?
വിറ്റാമിൻ ഇ

» ബ്യൂട്ടി വിറ്റാമിൻ, ഹോർമോൺ വിറ്റാമിൻ, ആൻറിസ്റ്റെറിലിറ്റി വിറ്റാമിൻ എന്നിങ്ങനെ അറിയപ്പെടുന്നത്?
വിറ്റാമിൻ ഇ

» മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഇ

» ഏത് വിറ്റാമിൻ്റെ കുറവാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്?
വിറ്റാമിൻ ഇ

» രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ കെ

» മോണയിലെ രക്തസ്രാവത്തിന് കാരണം ഏത് വിറ്റാമിൻ്റ കുറവുമൂലമാണ്?
വിറ്റാമിൻ സി.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page