വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ സംഭ വത്തിൽ മുണ്ടക്കയം അമരാവതി സ്വദേശിനിക്കെതിരെ കേസെടുത്തു
മുണ്ടക്കയം ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ സംഭ
വത്തിൽ മുണ്ടക്കയം അമരാവതി സ്വദേശിനി കുന്നുംപുറത്ത് റാണി ജേക്കബ്(40)നെതിരെ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. മെയ് ആദ്യവാരത്തിലാണ് പുലിക്കുന്ന് സ്വദേശികളായ ആറോളം വീട്ടമ്മമാർ മുണ്ടക്കയം പോലീസിൽ പരാതി
നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്പ തിനായിരം രൂപ മുതൽ പതിനഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകാമെന്നു പറഞ്ഞു ഇവർ തട്ടിപ്പ് നടത്തിയത് പുറത്തു വരുന്നത്
ട്രൈബൽ ഡിപ്പാർട്ടുമെന്റിൽ നിന്നും
കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചിട്ടുണ്ടെ ന്നും ഈ പണമാണ് ആളുകൾക്കു നൽകുന്നതെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു.ഗുണഭോക്ത വിഹിതമായാണ് ആളുകളിൽ നിന്നും പണം കൈപ്പറ്റിയിരുന്നത്.
മുണ്ടക്കയം , കോരുത്തോട്, പത്തനംതിട്ട, അടൂർ, പത്തനാപുരം, ഇടത്വ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുളള പതിമൂന്നു പരാതികളാണ് ഇത് വരെ ലഭിച്ചിരിക്കുന്നത്. അമ്പത് ലക്ഷത്തോളം രൂപയുടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.