ട്രസ്റ്റിന്റെ പേരിൽ പിരിവ്. മുണ്ടക്കയം സ്വദേശിയെ കസ്റ്റഡിയിലെടുത്തു
കോട്ടയം: തിരുനക്കരയുലുള്ള ട്രസ്റ്റിന്റെ പേരിനോട് സാമ്യമുള്ള പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പിരിവ് നടത്തിയെന്ന പരാതിയില്‍ മുണ്ടക്കയം സ്വദേശിയെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. തിരുനക്കരയിലുള്ള അജയ് സ്മൃതി
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരാതിയിലാണ് നടപടി. എ ജെ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ട്രസ്റ്റിന്റെ പേരില്‍ ഇയാള്‍ പിരിവ് നടത്തിയിരുന്നു.ഇയാളുടെ കുടുംബാംഗങ്ങള്‍ മാത്രമാണ് ട്രസ്റ്റിലുള്ളത്.അജയ് സ്മൃതി ട്രസ്റ്റിന്റെ ഭാരവാഹികളില്‍ നിന്നു പോലും പിരിവ് നടക്കുകയും ചെയ്തതോടെയാണ് ഭാരവാഹികള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് മുണ്ടക്കയം
സ്വദേശിയായ അജയ് ഉത്തമനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് തട്ടിപ്പ്
ആവര്‍ത്തിക്കില്ലെന്ന് ഏഴുതി വയ്പ്പിച്ച ശേഷം വിട്ടയച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ് ഉത്തമനെ കണ്ടെത്തി യതും കസ്റ്റഡിയില്‍ എടുത്തതും. വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനൂപ് കൃഷ്ണ,എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.