കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രകടനത്തിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകർ. സംഘർഷം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ പാഞ്ഞടുത്തത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തിയ പ്രകടനം പേട്ട കവലയിൽ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വരികയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്.
തുടർന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയും പ്രവർത്തകർ തമ്മിൽ അടിക്കുകയും ചെയ്തു. നേതാക്കളും പോലീസും ഏറെ നേരം പണിപ്പെട്ട ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്