സ്വർണവിലയിൽ വൻ ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ
സ്വർണവിലയിൽ വൻ ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു.ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4740 രൂപയായി.ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37920 രൂപയാണ്.22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്.ഇതോടെ 18 കാരറ്റ് സ്വർണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്.