മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ: ആലോചനായോഗം നടത്തി
മുണ്ടക്കയം:മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മുന്നോടിയായി ആലോചനായോഗം നടത്തി.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ നടത്തിയ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുണ്ടക്കയത്തെ വിവിധ സർക്കാർ ഓഫീസുകളുടെ മേധാവികളും, ജനപ്രതിനിധികളും പങ്കെടുത്തു