എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറിലാണ് പ്രഖ്യാപനം.മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്.

വിജയശതമാനം 99 കടക്കുന്നതും ആദ്യമായിരുന്നു.

കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാന്‍ കാരണമായേക്കാം.

കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണവും ഏറെയായിരുന്നു.

4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.

പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.

ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page