പ്രളയദുരിതാശ്വാസ നിധി വിതരണം ചെയ്തു

 

കൂട്ടിക്കൽ. എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ്റെ ആഭിമുഖ്യത്തിൽ
കുട്ടിക്കൽ ശാഖയിലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തു സഹായധന വിതരണം യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കൂഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ സൂഭാഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അഡ്വക്കേറ്റ് പി ജി രാജ് മുഖ്യ പ്രഭാഷണം നടത്തി.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി അനിയൻ,
ഷാജി ഷാസ് ,യൂണിയൻ കൗൺസിലർമാരായ
രാജപ്പൻ ഏന്തയാർ ,രാജേഷ് ചിറക്കടവ്
ശാഖാ സെക്രട്ടറി പ്രസാദ്, വൈസ് പ്രസിഡൻ്റ് സരസമ്മ എന്നിവർ പ്രസംഗിച്ചു

കൂട്ടിക്കൽ മേഖലയിലെ പ്രളയ ദുരിത ബാധിതരായ 24 പേർക്കാണ്
സഹായധനം വിതരണം ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page