ദുരിതബാധിതർക്ക് കൈത്താങ്ങാവുവാൻ എസ്എൻഡിപി യോഗം പ്രതിജ്ഞാബദ്ധം :തുഷാർ വെള്ളാപ്പള്ളി
ദുരിതബാധിതർക്ക് കൈത്താങ്ങാവുവാൻ
എസ്എൻഡിപി യോഗം പ്രതിജ്ഞാബദ്ധം –
തുഷാർ വെള്ളാപ്പള്ളി
മുണ്ടക്കയം ;ദുരിതമനുഭവിക്കുന്നവരെകൈ പിടിച്ചുയർത്താൻ എപ്പോഴുംഎസ്എൻഡിപി യോഗം മൂന്നിലുണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു .
ഹൈറേഞ്ച് യൂണിയൻ മേഖലയിലെ
പ്രളയ ബാധിതർക്കുള്ള സഹായധനവിതരണം പ്ലാപ്പള്ളി ശാഖാ വൈസ് പ്രസിഡൻറ് പി.എൻ.മോഹനന് 50000 രൂപയുടെ ചെക്ക് കൈമാറി മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധസ്ഥിതരുടെ ഉന്നമനത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു ,
അതിനായി പടപൊരുതുന്ന സംഘടനയാണ് എസ്എൻഡിപി യോഗം .മുണ്ടക്കയം മേഖല യിൽ പ്രളയം കനത്ത നാശംവിതച്ച ഉടൻഎ സ്എൻഡിപി യോഗവും ഹൈറേഞ്ച് യൂണിയനും സമയബന്ധിതമായി ദുരിത ബാധിത മേഖലയിൽ എത്തി അവർക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ അടക്കമുള്ളവ എത്തിച്ചു നൽകി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജില്ലയിലെഎ ല്ലാ യൂണിയനുകളോടുംദുരിതബാധിതർക്ക് ആവശ്യമായ സഹായധനം സ്വരൂപിക്കാൻ നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ
ജില്ലയിലെ യൂണിയനുകൾ സമാഹരിച്ച
സഹായധനമാണ് ഇന്നിവിടെ ആദ്യ ഘട്ടമായി വിതരണം ചെയ്യുന്നത്. അടുത്ത ഘട്ടമായി
വിപുലമായ രീതിയിൽ സഹായധനം എത്തിക്കാനുള്ള പ്രവർത്തനം
ഉടൻ തുടങ്ങുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടി ക്കൂഴി അധ്യക്ഷതവഹിച്ചു .ഹൈ റേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീ രാജ് ആമൂഖ പ്രഭാഷണവും,യോഗം കൗൺസിലറും സ്പൈസസ് ബോർഡ് ചെയർമാനുമായ എ. ജി.തങ്കപ്പൻ മുഖ്യപ്രഭാഷണവും നടത്തി കോട്ടയം ജില്ലയിലെ വിവിധ യൂണിയൻ ഭാരവാഹികളായ എം മധു,ബിനേഷ് പ്ലാന്താനത്ത്,എം പി .സെൻ,ഗിരീഷ് കോനാട്ട്,സുരേഷ് പരമേശ്വരൻ,എം ഡി പ്രസാദ് ,എൻ കെ രമണൻ ,എസ് ഡി സുരേഷ് ബാബുഎം .വി . അജിത് കുമാർ,ലാലിറ്റ് എസ് തകിടയേൽ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോക്ടർ പി അനിയൻ ,ഷാജി ഷാസ്,കൗൺസിലർമാരായ സി എൻ മോഹനൻ ,എംകെ രാജപ്പൻ ,രാജേഷ് ചിറക്കടവ് ‘എം എ സിനു ,പി എ വിശ്വംഭരൻ ,പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതാ ഷാജി ,യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ സിന്ധു മുരളീധരൻ,എം.വി. ശ്രീകാന്ത്, ‘കെ’ റ്റി. വിനോദ് അഖിൽ ഞാറക്കാട് വിശ്വാസ് കൊരട്ടിയിൽ എന്നിവർ പ്രസംഗിച്ചു