എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി വാരാഘോഷം തുടങ്ങി

എരുമേലി : പരിസ്ഥിതി ദിന വാരാഘോഷം “ഹരിതാഭ 2022″ എന്ന പേരിൽ  എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ* ആരംഭിച്ചു. ഒൺലി വൺ എർത്ത്” അഥവാ “ഒരേയൊരു ഭൂമി” എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പാരിസ്ഥിക പ്രതിസന്ധികൾ മൂലം പ്രകൃതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വിനാശത്തിൽ നിന്നും പ്രകൃതിയെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനും അവബോധം നൽകുന്ന വിവിധ പരിപാടികൾ നടത്തപ്പെട്ടു.

സ്‌കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്‌സി ജോൺ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്ററ് കൺസർവേറ്റർ ശ്രീ. കെ.എ . സാനു പരിസ്ഥിതിദിന വാരാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷ തൈ വിതരണോദ്ഘാടനം നിർവഹിച്ചു. “പരിസ്ഥിതി സംരക്ഷിക്കപ്പെടണമെങ്കിൽ ജലവും സംരക്ഷിക്കപ്പെടണം” എന്ന ആശയത്തെ മുൻനിർത്തി പലതുള്ളി പുരസ്‌കാര ജേതാവ് പ്രൊഫ. എം.ജി.വർഗീസ് ക്ലാസ് നയിക്കുകയും “ഭൂമി അമ്മയ്ക്ക് എന്റെ സമ്മാനം” എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പ്ലാസ്റ്റിക് ഗ്രോ ബാഗുകൾ ഉപേക്ഷിക്കുക എന്ന ഉദ്ദേശത്തോടെ “സഞ്ചി ചലഞ്ച്” എന്ന പദ്ധതിയുടെ ഉദ്‌ഘാടനം സ്‌കൂൾ. മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിൽ നിർവഹിച്ചു. തുടർന്ന് വായു മലിനീകരണം തടയുന്നതിന് വേണ്ടി “എന്റെ മുറ്റത്തും ഓക്സിജൻ പാർലർ” എന്ന പദ്ധതി നേച്ചർ ക്ലബ് കൺവീനർ ശ്രീ. മനോജ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ വിദ്യാർഥിനികളായ സനയും സദയും ഹരിതകേരളത്തെ വർണ്ണിക്കുന്ന കവിത ആലപിച്ചു. നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീമതി സിനി വർഗീസ് കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page