കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന സംഗമം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസര ദിന സംഗമം സംഘടിപ്പിച്ചു.ഒരേ ഒരു ഭൂമി എന്ന സന്ദേശമുയർത്തി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റെറിൽ നടന്ന പരിപാടിയിൽ പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, പരിഷത്ത് മേഖല പ്രസിഡണ്ടുമായ കെ.എൻ.രാധാകൃഷ്ണപിള്ള, യൂണിറ്റ് പ്രസിഡണ്ട് കെ.എം.മാത്യു, എലിക്കുളം യൂണിറ്റ് സെക്രട്ടറി പി.ആർ.സജി എന്നിവർ അദ്ധ്യാപക വിദ്ധ്യാർഥികളുമായി സംവദിച്ചു.അദ്ധ്യാപക വിദ്യാർഥി പ്രതിനിധികളായ ജയലക്ഷ്മി, ഡേവിസ്, മീനാക്ഷി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ആമുഖവും മേഖല സെക്രട്ടറി എൻ.സോമനാഥൻ ക്രോഡീകരണവും നടത്തി.തുടർന്ന് ക്യാമ്പസ് വളപ്പിൽ പ്രിൻസിപ്പാൾ റജീന ടീച്ചറും,യൂണിറ്റ് പ്രസിഡണ്ട് കെ.എം.മാത്യുവും ചേർന്ന് പ്ലാവിൻ തൈ നട്ടു.നട്ട മരത്തിൻ്റെ തുടർ പരിപാലനം വിദ്യാർത്ഥികളും, പരിഷത്ത് പ്രവർത്തകരും ഏറ്റെടുക്കും