മടുക്ക സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള സഹൃദയ യൂത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
മടുക്ക സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള സഹൃദയ യുത്ത് ക്ലബിന്റെ ഉത്ഘടനവും സ്കൂൾ കുട്ടികൾക്കുള്ള ബുക്ക് വിതരണവും ലൈബ്രറി ഹാളിൽ നടന്നു. യൂത്ത് ക്ലബ്ബിന്റെ ഉത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുബേഷ് സുധാകരൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ എം രാജേഷ് ആമുഖ പ്രസംഗം നടത്തി. പഠനോപകരണ വിതരണം കാഞ്ഞിരപ്പള്ളി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി പി രാധാകൃഷ്ണൻ നായർ നിർവഹിച്ചു. സഹൃദയ യൂത്ത് ക്ലബ് പ്രസിഡന്റ് സായന്ത്. എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, ലൈബ്രറി സെക്രട്ടറി എൻ റ്റി യെശോധരൻ, കൊരുത്തോട് ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗിരിജ സുശീലൻ, ജയദേവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ബി രാജൻ, കോരുത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ്, ലൈബ്രറി വൈസ് പ്രസിഡന്റ് എസ് പ്രദീപ്, ലൈബ്രറി കമ്മറ്റി മെമ്പർമാരായ വി ഡി ബാബു, രവീന്ദ്രൻ നായർ,ബാലവേദി സെക്രട്ടറി ആൽബിൻ ബെന്നി തുടങ്ങിയവർ സംസാരിച്ചു. റെനിഷ് അനിൽ, ആകാശ് യെശോധരൻ, രേഖ പങ്കെടുത്തു