എരുമേലി കരിങ്കല്ലുമുഴിയിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം
എരുമേലി കരിങ്കല്ലുമുഴിയിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം
എരുമേലി: കരിങ്കല്ലുമുഴിയിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച വൈകുന്നേരം 5:45 ഓടെ ആയിരുന്നു അപകടം. മുക്കൂട്ടുതറയിൽ നിന്നും കോഴി വളവുമായി കായംങ്കുളത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്. കരിങ്കല്ലുമുഴി ഇറക്കം ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എരുമേലി – റാന്നി റോഡിൽ മറിഞ്ഞതിനു ശേഷം ഒരുതവണകൂടി കരണം മറിഞ്ഞ് സമീപമുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സമയം വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ ഉണ്ടായിരുന്നു. മൂന്നു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ഇവർ കായംങ്കുളം സ്വദേശികളാണ്.