കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഉൾപ്പടെ പതിനഞ്ചു പേർക്ക് ഡി വൈ എസ് പി യായി സ്ഥാനക്കയറ്റം
കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഇൻസ്പെക്ടർ റിജോ പി.ജോസഫ് ഇനി ഡിവൈ.എസ്.പി ; നിയമനം കൊച്ചിയിൽ : 15 ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം
കോട്ടയം : കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ ജോബി ജോസഫ് അടക്കം 15 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. റിജോ പി.ജോസഫ് (കൊച്ചി ട്രാഫിക് രണ്ട് ( ഈസ്റ്റ് ) ,സി.രാജീവ് കുമാർ (കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ), ടി. മനോജ് (ക്രൈം ബ്രാഞ്ച് മലപ്പുറം ), കെ.വി ബാബു ( ജില്ലാ ക്രൈം ബ്രാഞ്ച് കണ്ണൂർ ), വി.എസ് ബൈജു (തിരുവനന്തപുരം ട്രാഫിക് നോർത്ത് ) , ബിജു വി നായർ (അമ്പലപ്പുഴ ) , കെ.ജെ പീറ്റർ (ക്രൈം ബ്രാഞ്ച് കൊച്ചി ) , വി.വി ലതീഷ് (നാദാപുരം), എ. പ്രസാദ് (എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി ) , എം.യു ബാലകൃഷ്ണൻ (നർക്കോടിക്ക് സെൽ വയനാട് ), കെ.ജി അനീഷ് (കണ്ണൂർ ക്രൈം ബ്രാഞ്ച് ), പി. പ്രമോദ് (കോഴിക്കോട് റൂറൽ ), പി.അബ്ദുൾ ബഷീർ ( മലപ്പുറം) , എസ്.പി സുന്ദരേശൻ (തൃശൂർ എസ്.എസ്.ബി.
നാല് ഡിവൈഎസ്പിമാരെ അഡീഷണൽ എസ്പി മാരായ പ്രമോട്ട് ചെയ്തിട്ടുമുണ്ട്. ഇതുകൂടാതെ 36 ഡിവൈഎസ്പി മാരെ സ്ഥലംമാറ്റി ഉള്ള ഉത്തരവും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ചിത്രം. സങ്കല്പികം