പ്രകടനത്തിനിടെ സംഘർഷം ,10 പേർക്കെതിരെ കേസ്
കാഞ്ഞിരപ്പളളി: വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലായി ,പത്തോളം പേര്‍ക്കെതിരെ കേസെടുത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പു വിജയആഘോഷ പ്രകടനത്തിനിടയില്‍ കാഞ്ഞിരപ്പളളി പേട്ടകവലയിലാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്റ്റാന്‍ഡ് ഭാഗത്തു നിന്നും പ്രകടനമമായി എത്തുന്നതിനിടെ പൊന്‍കുന്നം ഭാഗത്തു നിന്നും വന്ന സ്വകാര്യകാര്‍ വേഗത കുറയ്ക്കാതെ പ്രകനക്കാര്‍ക്കിടിയലൂടെ ഓടിച്ചു പോകാനൊരു ങ്ങിയതായി പറയുന്നു. ഇതോടെ കാര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത് .നേതാക്കള്‍ ഇടപെട്ടു സമാധാനം ഉണ്ടാക്കുന്നതിനിടെ പൊലീസ് എത്തി പ്രകനക്കാരെ ബലമായി നീക്കിയതാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടാനിടയായത്.ഇരുവരും തമ്മില്‍ ഉന്തും തളളുമുണ്ടായി. നേതാക്കളുടെ സംയോജിതമായ ഇടപെടല്‍ മുലം പരിഹാരമുണ്ടക്കി. ഗതാഗത തടസ്സമുണ്ടാക്കിയ സംഭവവുമായി ബന്ധപെട്ടു കമ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തതായ കാഞ്ഞിരപ്പളളി എസ്.ഐ.അറിയിച്ചു.