ജൂൺ മാസത്തിൽ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം
ജൂൺ മാസത്തിൽ ഓരോ ഇനത്തിലുമുള്ള റേഷൻ കാർഡ് ഉടമകൾക്കു താഴെ പറയുന്ന റേഷൻ വിഹിതം ലഭ്യമാകും.എ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഓരോ അംഗത്തിനും അഞ്ച് കിലോ അരിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭ്യമാകും.
ഒരു പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ഇവർക്ക് ലഭിക്കും. പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ട് രൂപ നിരക്കിൽ ലഭ്യമാകും. ആകെയുള്ളതിൽ നിന്ന് ഒരു കിലോ കുറച്ച് ഇതിനു പകരം ഒരു പാക്കറ്റ് ആട്ട ലഭ്യമാകും. ഇതുകൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിയും ഇവർക്ക് ലഭ്യമാകും.നീല റേഷൻ കാർഡുടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി 4 രൂപ നിരക്കിൽ ലഭ്യമാകും. റേഷൻ കടയിലെ സ്റ്റോക്ക് അനുസരിച്ച് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും. റേഷൻ കടയിലെ സ്റ്റോക്ക് അനുസരിച്ച് സ്പെഷ്യൽ അരിയും ലഭ്യമാകും.
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ മുതൽ എട്ട് കിലോ അരി വരെ പത്തു രൂപ 90 പൈസ നിരക്കിൽ ലഭ്യമാകും. കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും. സ്റ്റോക്ക് അനുസരിച്ച് സ്പെഷൽ അരിയും ലഭ്യമാകും. ഏപ്രിൽ മെയ് ജൂൺ ട്രൈ മാസ കാലയളവിലെ മണ്ണെണ്ണയുടെ വിതരണം ലഭ്യമാകും.