മുരിക്കുംവയൽ ജി എച്ച് എസ് സ്ക്കൂളിൽ പ്രവേശനോത്സവം
മുണ്ടക്കയം :മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും അഞ്ച് എട്ട് ക്ലാസുകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും
ജില്ലാ പഞ്ചായത്തംഗം സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് സിജു കൈതമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ പഠനോപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്തംഗം കെ എൻ സോമരാജൻ നിർവഹിച്ചു.ബ്ലോക്ക് അംഗം പ്രദീപ്,രാജേഷ് എം പി,പി കെ പുഷ്പ കുമാരി,പി പ്രസാദ്, ബിജു ആന്റണി, കെ പി ജയലാൽ,ബി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു