കോരുത്തോട് സി.കെ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി. സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി
കോരുത്തോട്: സി.കെ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി. സ്ക്കൂളിൽ കുട്ടികളുടെ കളി, ചിരികളുടെ നിറവിൽ പ്രവേശനോത്സവം
സെബാസ്റ്റൻ കുളത്തുങ്കൽ എം.എൽ.എ
ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ എം.എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ ‘രവീന്ദ്രൻ, വാർഡ് അംഗം ശ്രീജ ഷൈൻ’ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനി യിൽ’ പ്രിൻസിപ്പൽ അനിത ഷാജി, സ്റ്റാഫ് സെക്രട്ടറി ഉഷ സജി, സീനിയർ അസിസ്റ്റൻ്റ് രജനി രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ഉദയൻ മേനോത്ത്, വൈസ് പ്രസിഡൻ്റ് രമാദേവിഎന്നിവർ പ്രസംഗിച്ചു.
ബിഎസ്.സി വെക്കേഷനൽ അഗ്രികൾച്ചർ ടെക്നോളജിയിൽ ‘എം’ ജി.സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ വൃന്ദാ സാബുവിനെ പുരസ്‌ക്കാരം നൽകി ആദരിച്ചു. മധുരം വിതരണം ,കലാപരിപാടികൾ എന്നിവയും നടത്തി.