ഡിവൈഎഫ്ഐ ചിറ്റടിയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പാറത്തോട്: വിദ്യാർഥികൾക്ക് പoനോപകരണങ്ങൾ നൽകാനായി പണം ശേഖരിക്കാൻ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ.ചിറ്റടി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് “ധീരോജ്വലം ” എന്ന പേരിൽ ഇഞ്ചിയാനി സ്കൂൾ മൈതാനത്ത് രണ്ട് ദിവസം നീണ്ട് നിന്ന ടൂർണമെൻ്റ് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് സനൽ മോഹൻദാസ് അദ്ധ്യക്ഷനായി.സെക്രട്ടറി വികാസ് ബാലൻ, ജ്യോൽസന എന്നിവർ പ്രസംഗിച്ചു.ടൂർണമെൻ്റിൽ സുൽത്താൻ എഫ്.സി പാറത്തോട് ഒന്നാം സ്ഥാനവും, റിയൽ ഫൈറ്റേഴ്സ് എഫ്.സി. മുക്കാലി രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ഉപഹാരങ്ങൾ നൽകി.സതീഷ് പാറയിൽ,സിദ്ധിഖ്,വികാസ് ബാലൻ, സനൽ മോഹൻ ദാസ് എന്നിവർ പങ്കെടുത്തു.