എരുമേലിയിൽ ഗുരുദേവ ചിത്രത്തെ അപമാനിച്ചു
എരുമേലി : എസ്എൻഡിപി എരുമേലി
യൂണിയനിലെ 1695 – നമ്പർ കരിങ്കല്ലുമുഴി
ശാഖ ഓഫിസിലെ ബോർഡിൽ ശ്രീ
നാരായണ ഗുരുവിന്റെ ചിത്രത്തിൽ മുഖത്ത്
കരി തേച്ച നിലയിൽ കണ്ടെത്തി. ഗുരുദേവന്റെ
മുഖം വികൃതമാക്കിയ സാമൂഹ്യ
വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ
ആവശ്യപ്പെട്ട് SNDP യോഗം എരുമേലി
യൂണിയന്റെ നേതൃത്വത്തിൽ കരിങ്കല്ലുംമൂഴി
ശാഖാ അങ്കണത്തിൽ നിന്നും
എരുമേലിയിലേയ്ക്ക് പ്രതിഷേധ പ്രകടനം
നടത്തി