കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ആരോഗ്യമേള നാളെ പൊടിമറ്റത്ത്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യമേള മെയ് 31 ചൊവ്വാഴ്ച
കാഞ്ഞിരപ്പള്ളി : സർക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും ആരോഗ്യവകുപ്പിന്റെ അലോപ്പതി, ആയുർവേദം, ഹോമിയോ, യൂനാനി വിഭാഗങ്ങളുടെ സേവനം ഒരു കുടകീഴിൽ എന്ന ലക്ഷ്യത്തോടെയും കേരള സർക്കാർ നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് ഡൊമനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് 2022 മെയ് 31 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ആരോഗ്യമേള സംഘടിപ്പിക്കുന്നു. ആരോഗ്യമേളയുടെ ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ നിർവ്വഹിക്കും.