വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡപ്യൂട്ടി റേഞ്ച് ഓഫിസറെ സസ്‌പെൻഡ്ചെയ്തു

പീരുമേട്:  ഗവി ഫോറസ്റ്റ് സ്റ്റേഷനിൽ താൽക്കാലിക വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡപ്യൂട്ടി റേഞ്ച് ഓഫിസർക്കെതിരെ മൂഴിയാർ പൊലീസ് കേസ് എടുത്തു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് മാത്യുവിനെതിരെയാണ് കേസെടുത്തത്.

ഗവി സ്റ്റേഷനിൽ ജോലി ചെയ്യുന്ന താൽക്കാലിക വനിതാ വാച്ചർ സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ഈ സമയം അടുക്കളയിലെത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആവശ്യമായ സാധനങ്ങൾ എടുത്തുനൽകാമെന്ന് പറഞ്ഞ് ഇവരെ സ്റ്റോർ റൂമിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് റേഞ്ച് ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നത്.

യുവതി ബഹളം വച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. എന്നാൽ ഇയാളെ തള്ളിമാറ്റിയ ശേഷം ഡപ്യൂട്ടി റേഞ്ച് ഓഫിസർ വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചു.

യുവതിയുടെ പരാതിയിൽ പെരിയാർ റേഞ്ച് ഓഫിസർ അഖിൽ ബാബു പ്രാഥമിക അന്വേഷണം നടത്തി ഡപ്യൂട്ടി റേഞ്ച് ഓഫിസർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page