മുണ്ടക്കയത്ത് വെള്ളമെന്ന് കരുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു
മുണ്ടക്കയം:വെള്ളമെന്ന് കരുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു. പാലൂർകാവ് നടക്കൽ ബൈജു (50)വാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ ഇരിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമാണന്നു കരുതി മദ്യത്തിനോടൊപ്പം കുടിക്കുകയായിരുന്നു. ഉടൻതന്നെ വാഹനത്തിനുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്