സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുണ്ടക്കയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു പുഞ്ചവയൽ പശ്ചിമ ഇഞ്ചപ്ലാക്കൽ ഗോപാലൻ സുലോചന ദമ്പതികളുടെ മകൻ ജി.ഷൈൻമോൻ(30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5:30 ഓടെ ആനിക്കുന്ന് ഇറക്കത്തിൽ ആയിരുന്നു അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് ഇറക്കം ഇറങ്ങി വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈജു സഹോദരനാണ്.