കോട്ടയം അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു
കോട്ടയം : അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് മകൾ
രാജശ്രീ ( 40 ) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി മകൾ രാജസ്ശ്രീ മാനസിക ആസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം നടന്നത്. വീട്ടിൽനിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാജമ്മയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുളളിൽ നിൽക്കുന്ന രാജശ്രീയെയും നാട്ടുകാർ കണ്ടു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ രാജമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.